കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മുന്‍ പ്രവാസിയും കബഡി താരവുമായ യുവാവ് മരിച്ചു. പാലക്കുന്ന് ആറാട്ടുകടവിലെ സികെ സന്ദീപ്(35) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന കബഡി താരമായിരുന്നു. സികെ കുമാരന്റെയും പരേതയായ ശ്രീലതയുടെയും മകനാണ്. ഭാര്യ: സുജിത മകള്‍: അനുഷ്‌ക. സഹോദരന്‍: സജ്ജിത്ത് സികെ, സഹോദരി: സ്വാതി സികെ.