കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത തോയമ്മല്‍ ജില്ലാശുപത്രിക്ക് സമീപം കവ്വാചിറയിലെ നിധീഷ സുകുമാരന്‍(21) അന്തരിച്ചു. നിധീഷ ജന്മനാ കിടപ്പിലായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച മരണപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുണ്ടായിരുന്നു. ചെമ്മട്ടംവയലിലെ സുകുമാരന്റെയും രാജിതയുടെയും മകളാണ്. സഹോദരി നിരഞ്ജന. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് നടക്കും.