കണ്ണൂര്‍: യുവാവിനെ മാരകമായി അക്രമിച്ച സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. കാട്ടാമ്പള്ളി ഇടയില്‍പ്പീടിക സൈനബ മന്‍സിലില്‍ ടി.കെ മുസമ്മിലിനെയാണ്(40)വളപട്ടണം സി.ഐ ടി.പി സുമേഷിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ ടി.എം വിപിന്‍ അറസ്റ്റ് ചെയ്തത്. നാറാത്ത് സ്വദേശി അനസിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. സപ്തംബര്‍ എട്ടിന് പുലര്‍ച്ചെ 1.30നാണ് കേസിനാസ്പദമായ സംഭവം. അനസ് കാറില്‍ കൂട്ടുകാരനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിക്കുവെച്ച് കാര്‍ വൈദ്യുതി തൂണിലിടിച്ചു. ഈസമയം മുസമ്മിലും സംഘവും തൂണിന് സമീപം ഇരിക്കുന്നുണ്ടായിരുന്നു. ഇവര്‍ അനസിനെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. കേസില്‍ ഇനി രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. എ.എസ്.ഐ മധുവും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
