കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂരില്‍ അറസ്റ്റില്‍; പിടിയിലായത് ഏഴു ജില്ലകളില്‍ പിടിച്ചുപറി നടത്തിയ വിരുതന്‍

കണ്ണൂര്‍: ഏഴോളം ജില്ലകളിലായി നിരവധി പിടിച്ചുപറി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. മയ്യില്‍ ജൂബിലി ക്വാര്‍ട്ടേഴ്‌സിലെ കെ.പി ദീപകി(28)നെയാണ് കണ്ണൂര്‍ റെയില്‍വെസ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.വിജേഷിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ കാത്തിരിപ്പ് റൂമില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇരിങ്ങാലക്കുട, ഒലവക്കോട്, ഒറ്റപ്പാലം, തൃശൂര്‍ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ പോക്കറ്റടി, കവര്‍ച്ച തുടങ്ങിയ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സമാനമായ കൂടുതല്‍ കേസുകള്‍ക്ക് തുമ്പാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page