കാസര്‍കോട്: സ്‌കൂട്ടര്‍ മറിഞ്ഞു പിന്‍സീറ്റു യാത്രക്കാരനായ യുവാവ് മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവാവിനു നിസാര പരിക്ക്. മഞ്ചേശ്വരം, ഗോവിന്ദപൈ കോളേജിനു സമീപം കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തില്‍ ഉദ്യാവര്‍, ഗുത്തു, അംബേദ്കര്‍ നഗറിലെ പരേതനായ സോമയ്യയുടെ മകന്‍ രാജേഷ് (40)ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പാവൂരിലെ ഉദയനു നിസാര പരിക്കേറ്റു. കൂലിപ്പണിക്കാരനാണ് രാജേഷ്. പണി കഴിഞ്ഞ ശേഷം സുഹൃത്തായ ഉദയനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. മഞ്ചേശ്വരം പൊലീസ് വാഹനാപകടത്തിനു കേസെടുത്തു. മാതാവ്: സുന്ദരി. ഭാര്യ: ജയശ്രീ. മക്കള്‍: നിരീഷ, നിഖിത്. സഹോദരങ്ങള്‍: വിജയ, പ്രവീണ്‍, വിനോദ്, രവി, സന്ദീപ്.