കാസര്‍കോട്: അമിതമദ്യപാനത്തെ തുടര്‍ന്ന് കൂലിപ്പണിക്കാരന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു. കര്‍ണ്ണാടക സ്വദേശിയും വര്‍ഷങ്ങളായി കാസര്‍കോട്ട് താമസക്കാരനുമായ ലിംഗപ്പ(60)യാണ് മരിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലാണ് രക്തം ഛര്‍ദ്ദിച്ചു മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ക്കു ഗുരുതരമായ കരള്‍രോഗം ഉണ്ടായിരുന്നതായി പറയുന്നു. ചികിത്സ തേടിയെത്തിയപ്പോള്‍ ഇനി മദ്യപിക്കരുതെന്നു ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവത്രെ. ഇതു വകവയ്ക്കാതെ വീണ്ടും മദ്യപിച്ചതാണ് രക്തം ഛര്‍ദ്ദിച്ച് മരിക്കാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.