കാസര്‍കോട്: അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളി ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. ഉത്തര്‍പ്രദേശ് ബഹദൂര്‍പൂര്‍ സ്വദേശി സര്‍വേഷ്ചൗഹാന്‍ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം മജിര്‍പ്പള്ളത്ത് ആണ് അപകടം. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടയില്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സര്‍വേഷ്ചൗഹാനെ ഉടന്‍ ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. വിനോദ് എന്നയാള്‍ക്കൊപ്പമാണ് സര്‍വേഷ് ജോലി ചെയ്തിരുന്നത്.