മുംബൈ: ചെമ്പൂരില്‍ ഇന്നു പുലര്‍ച്ചേ അഞ്ചേകാലോടെയുണ്ടായ തീപിടുത്തത്തില്‍ മുന്നുകുട്ടികള്‍ ഉള്‍പ്പെടേ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. സിദ്ധാര്‍ത്ഥ കോളനിയിലെ ഇവരുടെ കടയ്ക്ക് തീപിടിച്ചാണ് അപകടം. പ്രസീപ്രേം ഗുപ്ത(6), മഞ്ജുപ്രേം(30), അനിത(39), പ്രേം ചേതിരാം(30), നരേന്ദ്രഗുപ്ത(10), വിധിചേതിരാം(15), ഗീതാദേവി(60) എന്നിവരാണ് മരിച്ചത്. ബഹുനില കെട്ടിടത്തിന്റെ ഗ്രൗണ്ട്ഫ്‌ളോറിലാണ് തീപിടുത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. വിവവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീപിടിത്തം പടരുന്നത് തടഞ്ഞു.
