തൃശൂര്‍: തൃശൂര്‍, വരവന്നൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ അരവിന്ദാക്ഷന്‍ (55) അനുജന്‍ രവി (50) എന്നിവരാണ് മരിച്ചത്. പാടത്തു മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. ഒരാള്‍ക്കു ഷോക്കേറ്റപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രണ്ടാമനു ഷോക്കേറ്റതെന്നു സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.