വിശ്വാസികളെ വ്രണപ്പെടുത്തുന്ന പരാമര്‍ശം; ,സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ക്രിസ്തുമത വിശ്വാസികളെ വ്രണപ്പെടുത്തുന്ന രീതിയില്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷിറിയ, പുതിയങ്ങാടി അബ്ദുല്‍ഖാദര്‍ എന്നയാള്‍ക്കെതിരെയാണ് കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടവരാരോ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 153-ാം വകുപ്പ് പ്രകാരമാണ് കേസ്.
പ്രതിക്കെതിരെ നേരത്തെയും സമാനരീതിയിലുള്ള കേസെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page