കരിവേടകത്ത് വന്‍ സ്‌ഫോടനം; വീട്ടുടമയുടെ കാല്‍ മുട്ടിനു ഗുരുതര പരിക്ക്, വീടിനും നാശം


കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിവേടകം, ബണ്ടങ്കൈയില്‍ വന്‍ സ്‌ഫോടനം. പടക്കംപ്പൊട്ടിത്തെറിച്ച് യുവാവിനു ഗുരുതരമായി പരിക്കേറ്റു. മോഹന (40)നാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. വീട്ടില്‍ വച്ച് പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു പറയുന്നു. സംഭവത്തില്‍ ബേഡകം പൊലീസ് മോഹനനെതിരെ സ്വമേധയാ കേസെടുത്തു. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനും സംഘവും മോഹനന്റെ വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. സ്‌ഫോടനത്തില്‍ ജനലുകള്‍ക്കും വാതിലുകള്‍ക്കും നാശം ഉണ്ടായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page