മംഗ്ളൂരു: ചാരിവച്ചിരുന്ന വാതില്‍ കട്ടിള ദേഹത്തു വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ബെല്‍ത്തങ്ങാടി, പുട്ടില, കുണ്ടടുക്ക, കേര്യകോണാലെയിലെ ഹാരിസ് മുസ്ലിയാറുടെ മകള്‍ അല്‍ഫിയ (ആറ്)യാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
പുതുതായി പണിതു കൊണ്ടിരിക്കുന്ന വീടിനു സ്ഥാപിക്കാന്‍ വച്ചിരുന്ന കട്ടിളയാണ് വില്ലനായത്. വീടിന്റെ പ്രധാന കട്ടിള കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. മറ്റു കട്ടിളകള്‍ പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ചുമരില്‍ ചാരിവച്ചതായിരുന്നു. പ്രസ്തുത ചുമരിനു സമീപത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അല്‍ഫിയ. ഇതിനിടയിലാണ് കട്ടിള ദേഹത്തേക്കു മറിഞ്ഞു വീണത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ബെല്‍ത്തങ്ങാടി, ഗവ. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അസ്മയാണ് അല്‍ഫിയയുടെ മാതാവ്.
