കാസര്‍കോട്: ഭര്‍തൃവിയോഗത്തില്‍ മനംനൊന്ത് ദേഹത്ത് തീകൊളുത്തി ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിദ്യാനഗര്‍ നെല്‍ക്കളയിലെ പരേതരായ രാഘവ-ലക്ഷ്മി ദമ്പതികളുടെ മകള്‍ പ്രഫുല്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ് നരസിംഹ ആറുമാസം മുമ്പ് മരിച്ചിരുന്നു. അതിനുശേഷം മാനസിക വിഷമത്തിലായിരുന്ന പ്രഫുല്‍ കഴിഞ്ഞ മാസം 16ന് ആണ് ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സാരമായി പൊള്ളലേറ്റ പ്രഫുലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പൊള്ളല്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സഹോദരങ്ങള്‍: ശശി, സതീശന്‍, ശൈല, ശാന്തകുമാര്‍.