ബദിയടുക്ക മൂക്കംപാറയിലെ റിട്ട. അധ്യാപകന്‍ ഗോപാലന്‍ മാസ്റ്റര്‍ അന്തരിച്ചു

കാസര്‍കോട്: ബദിയടുക്ക മൂക്കംപാറയിലെ റിട്ട. അധ്യാപകന്‍ ഗോപാലന്‍ മാസ്റ്റര്‍ മായിപ്പാടി(84)അന്തരിച്ചു. കുമ്പള ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. കുംട്ടിക്കാന എ.എസ്.ബി സ്‌കൂളില്‍ നിന്നും വിരമിച്ചു. സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു.
ഭാര്യ: പരേതയായ വടക്കേ വീട്ടില്‍ കല്യാണി. മക്കള്‍: ഡോ. സുനില്‍ ജി.എം (റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ മൃഗസംരക്ഷണ വകുപ്പ്), അനില്‍ ജി.എം (സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍, യു.എസ്.എ).
മരുമക്കള്‍: മീര. എന്‍ (റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷിവകുപ്പ്), കവിത അനില്‍ മായിപാടി (സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ യു എസ്.എ). സഹോദരങ്ങള്‍: പരേതരായ രാഘവന്‍ മായിപ്പാടി, സീതമ്മ മായിപ്പാടി, അമ്മു എന്ന കല്യാണി മായിപ്പാടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊയിനാച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഡീസല്‍ ടാങ്ക് പൊട്ടി; റോഡിലേക്ക് ഒഴുകിയ ഡീസല്‍ വില്ലനായി, നിരവധി വാഹനങ്ങള്‍ തെന്നിമറിഞ്ഞു, പത്തോളം പേര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്‌സെത്തി ഡീസല്‍ കഴുകി കളഞ്ഞ് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കി

You cannot copy content of this page