കള്ളന്‍ കപ്പലില്‍ തന്നെ; ബള്‍ക്കര്‍ ലോറിയില്‍ നിന്നു ഡീസല്‍ ഊറ്റി വിറ്റ ഡ്രൈവര്‍ അറസ്റ്റില്‍

 

കാസര്‍കോട്: ഡ്രൈവറായി ജോലി ചെയ്യുന്ന ലോറിയില്‍ നിന്നു ഡീസല്‍ ഊറ്റി വിറ്റ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു.
തമിഴ്‌നാട്, സേലം, മേട്ടൂര്‍, ഗോവിന്ദപ്പടിയിലെ ശിവകുമാറി(34)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. ലോറി ഉടമ തമിഴ്‌നാട് സ്വദേശി ആനന്ദിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. ആന്ധ്രാപ്രദേശില്‍ നിന്നും സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിലെ ഹോളോബ്രിക്‌സ് നിര്‍മ്മാണ കമ്പനിയിലേക്ക് ഫൈ്‌ളആഷ് എത്തിച്ചു കൊടുക്കുന്ന ബള്‍ക്കര്‍ ലോറി ഡ്രൈവറാണ് ശിവകുമാര്‍. കഴിഞ്ഞ ദിവസം ലോഡുമായി സീതാംഗോളിയിലേക്ക് വരുന്നതിനിടയില്‍ ശാന്തിപ്പള്ളത്തു വച്ചാണ് ജെ.സി.ബി ഡ്രൈവര്‍ക്ക് 30 ലിറ്റര്‍ ഡീസല്‍ ഊറ്റി വിറ്റതെന്നാണ് കേസ്. സംശയം തോന്നിയ ജെ.സി.ബി ഡ്രൈവറാണ് ബള്‍ക്കര്‍ ലോറി ഉടമയായ ആനന്ദയെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചത്. തുടര്‍ന്ന് ആനന്ദ കുമ്പളയിലെത്തി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ശിവകുമാറിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page