അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ വിരുതന്‍ അറസ്റ്റില്‍; പ്രതിക്കെതിരെ കേരളമെങ്ങും വിസ തട്ടിപ്പു കേസുകള്‍, പിടിയിലായത് സമ്പന്ന കുടുംബത്തില്‍ പിറന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ആള്‍

 

കണ്ണൂര്‍: വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടികള്‍ തട്ടിയ വിരുതന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ താമസക്കാരനുമായ ജോസഫ് ഡാനിയലി (51)നെയാണ് ശ്രീകണ്ഠാപുരം എസ്.ഐ എം.വി ഷിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ശ്രീകണ്ഠാപുരം, ചെമ്പന്തൊട്ടി സ്വദേശി ജിനീഷ് ജോര്‍ജ്ജിന്റെ പരാതിയിലാണ് കേസ്. പരാതിക്കാരന്റെ ഭാര്യയ്ക്ക് അമേരിക്കയില്‍ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് മാര്‍ച്ച് മാസം നാലര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. സമാന രീതിയില്‍ ഇയാള്‍ ശ്രീകണ്ഠാപുരത്തും പരിസരങ്ങളിലുമായി ആറോളം പേരെ വഞ്ചിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പ്, ഉളിക്കല്‍, ഇരിട്ടി എന്നീ പൊലീസ് സ്റ്റേഷനുകളിലും ജോസഫ് ഡാനിയലിനെതിരെ കേസുള്ളതായും പൊലീസ് വ്യക്തമാക്കി. കോഴിക്കോട്, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിലും ഇയാള്‍ക്കെതിരെ വിസ തട്ടിപ്പ് കേസുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇയാള്‍ കോടിക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യം വിശദമായി പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം. തിരുവനന്തപുരത്തെ അതിസമ്പന്ന കുടുംബാംഗമായ ഡാനിയലിന്റെ പിതാവ് റിട്ട. ആര്‍മി ഉദ്യോഗസ്ഥനും മാതാവ് റിട്ട. അധ്യാപികയുമാണ്. ജോസഫ് ഡാനിയലിന്റെ വിദ്യാഭ്യാസം സിംഗപ്പൂരിലായിരുന്നു. കോഴിക്കോട് സ്വദേശിനിയെ ആണ് വിവാഹം കഴിച്ചത്. കുറച്ചു കാലം ഭാര്യയുമായി ഗള്‍ഫിലായിരുന്നു. പിന്നീട് വിവാഹ മോചിതനായ ശേഷമാണ് വിസ തട്ടിപ്പിലേക്ക് നീങ്ങിയത്. അന്വേഷണ സംഘത്തില്‍ സിപിഒമാരായ സി.വി രജീഷ്, കെ. സജീവന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page