തൈക്കടപ്പുറത്ത് യന്ത്രതകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബോട്ട് കരയില്‍ ഇടിച്ചു കയറി

 

 

കാസര്‍കോട്: തൈക്കടപ്പുറത്ത് മീന്‍പിടിക്കുന്നതിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന 4 തൊഴിലാളികളും അല്‍ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തൈക്കടപ്പുറം പുറത്തേക്കൈയിലെ ഉമേശന്റെ ഉടമസ്ഥതയിലുള്ള നസീബ് എന്ന ബോട്ടാണ് തകര്‍ന്നത്. തീരത്തുനിന്നും കുറച്ചകലെ മീന്‍പിടിക്കുന്നതിനിടെ യന്ത്രത്തകരാറ് സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് പാറയിടുക്കുകളിലും മറ്റും ഇടിച്ചു. ശക്തമായ കാറ്റു കാരണം തീരത്തോട് അടുപ്പിക്കാന്‍ തൊഴിലാളികള്‍ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. പിന്നീട് സീറോഡിനും സ്റ്റോര്‍ ജങ്ഷനും ഇടയില്‍ തകര്‍ന്നു കരക്കടിഞ്ഞു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page