പനിബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു. പനമരം അഞ്ചുകുന്ന് കാവുങ്ങതൊടിക ഷഹാന ഫാത്തിമ (21) യാണ് മരിച്ചത്. പതിനൊന്നാം തീയതിയാണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് മുൻപേ ചെറിയ പനിയും മറ്റും ഉണ്ടായിരുന്ന ഷഹാനയെ വിവാഹ ദിവസം വൈകീട്ട് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനാൽ അന്നുതന്നെ കോഴിക്കോട്ടേക്ക് റഫർചെയ്തു. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം. പിതാവ്: മമ്മൂട്ടി. മാതാവ്: ജുബൈരിയ. സഹോദരങ്ങൾ: ഷിബ്‌ലി ഷെരീഫ്, ഷാഫിഹ ഷെറിൻ.







