‘ വീട്ടിൽ ദോഷമുണ്ട്, സ്വർണ്ണം പൂജിച്ചുവച്ചാൽ ദോഷം മാറും’; വീട്ടമ്മയുടെ 12 പവൻ തട്ടിയെടുത്ത യുവതി അറസ്റ്റിൽ 

 

കോട്ടയം പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാനെന്ന പേരിൽ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയുടെ 12 പവൻ സ്വർണം രണ്ട് യുവതികൾ ചേർന്ന് തട്ടിയത്. സാധനങ്ങൾ വിൽക്കാനെന്ന പേരിലെത്തി വീട്ടമ്മയുമായി സംസാരം നടത്തുന്നതിനിടയിൽ വീട്ടിൽ ദോഷമുണ്ടെന്നും സ്വർണം വെച്ച് പൂജിച്ചാൽ ദോഷം മാറുമെന്നും പറയുകയായിരുന്നു. കാര്യമാണെന്ന് വിശ്വസിച്ച വീട്ടമ്മ സ്വർണം ഇവർക്ക് നൽകി. സ്വർണം കൈക്കലാക്കിയ യുവതികളെ പിന്നീട് കണ്ടില്ല. ആ​ദ്യ ​​ഘട്ടത്തിൽ പൊലീസ് പോലും ഇക്കാര്യം വിശ്വസിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ യുവതി അറസ്റ്റിലാവുന്നത്. ഇവരുടെ രേഖാചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. മൊബൈൽ ഫോണടക്കം കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. രേഖാചിത്രം തിരിച്ചറിഞ്ഞ ഒരാൾ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. കൂട്ടാളിയായ പ്രതിയെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. വീടുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടാവുമെന്ന നി​ഗമനത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page