മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് അന്തരിച്ചു; രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു

 

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് അന്തരിച്ചു. 93 വയസ്സായിരുന്നു. ദീർഘ നാളായി അസുഖ ബാധിതനാണ്. ഡൽഹി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ചാണ് നട്‌വർ സിങിന്‍റെ അന്ത്യം. മുൻ കോൺഗ്രസ് എംപിയായിരുന്ന നട്‌വർ സിങ് മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയായും പ്രവർത്തിച്ചിട്ടുണ്ട്. 1966 മുതൽ 1971 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസ് ചുമതലയും വഹിച്ചു. 1984-ൽ അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. നിരവധി പുസ്തകങ്ങളും നട്‌വർ സിങ് രചിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page