പച്ചക്കറി മാർക്കറ്റിൽ സാധനം വാങ്ങാൻ വന്ന ഡിസിസി ജനറൽ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു 

കോട്ടയം: ഡിസിസി ജനറൽ സെക്രട്ടറി ജോ ബോയ് ജോർജ് (45) കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറവിലങ്ങാട് സ്വദേശിയായ ജോബോയ് ജോർജ് കെ.എസ്. യു മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺ ഗ്രസ് പാർലമെന്റ്റ് മണ്ഡലം പ്രസിഡന്റ് തുടങ്ങി യ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചി രിക്കുകയാണ്. സംസ്‌കാരം പിന്നീട്. ഭാര്യ: കവിത എലിസബത്ത് കുര്യൻ. മക്കൾ: ലെന, ഇവാന, ജുവാൻ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page