സ്കൂളിലെ ഓട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

 

കോട്ടയം: ആർപ്പൂക്കരയിൽ സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി. ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി.ലാൽ (കുഞ്ഞാറ്റ –12) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞദിവസം സ്കൂളിൽ നടന്ന ഓട്ടമത്സരത്തിൽ പങ്കെടുക്കുമ്പോഴാണ് ക്രിസ്റ്റൽ കുഴഞ്ഞു വീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മാതാവ്: നീതു ലാൽ. സഹോദരങ്ങൾ: നോയൽ സി. ലാൽ, ഏയ്ഞ്ചൽ സി.ലാൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page