കാസര്‍കോട്: സ്‌കൂളിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ അഞ്ജന (26) എവിടെ? പിതാവ് നല്‍കിയ പരാതിയിന്മേല്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീലേശ്വരം, പാലായി റോഡിലെ സബിന്റെ ഭാര്യയായ അഞ്ജന, സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ്. ഒരു കുട്ടിയുണ്ട്. സ്‌കൂളിലേക്ക് പോകുമ്പോള്‍ അഞ്ജന മൊബൈല്‍ ഫോണ്‍ കൊണ്ടു പോകാറുണ്ട്. കാണാതായ ദിവസം ഫോണ്‍ കൊണ്ടു പോകാതിരുന്നത് എന്തു കൊണ്ടാണെന്നു വ്യക്തമല്ല. വൈകുന്നേരം അഞ്ജന തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പിതാവ് ഷാജി പൊലീസില്‍ പരാതി നല്‍കിയത്.
