ഓട്ടോ ടാക്‌സിയില്‍ കടത്തിയ കര്‍ണ്ണാടക മദ്യം പിടികൂടി; ബാഡൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോ ടാക്‌സിയില്‍ കടത്തുകയായിരുന്ന 8 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. പുത്തിഗെ, ബാഡൂര്‍, നെയ്മഗര്‍ വീട്ടില്‍ എന്‍. സീതാരാമ റായ് (38) ആണ് കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ടി.എം മൊയ്തീന്‍ സാദിഖിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടയില്‍ പെര്‍ള-അംഗഡിമൊഗര്‍ റോഡില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ആര്‍. രമേശന്‍, സി.ഇ.ഒ.മാരായ പി. പ്രസന്നകുമാര്‍, എം.എം അഖിലേഷ്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page