വയനാടിന് കുരുന്നുകളുടെ കാരുണ്യസ്പ൪ശം; ശ്രീയയും ആയിഷയും കുടുക്കപൊട്ടിച്ചും ശ്രേയ ശ്രീരാജ് കമ്മൽ വിറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

 

വയനാടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് ധനസഹായം നൽകുന്നത്. കുറുമശേരിയിലെ ശ്രീയ കുടുക്കപൊട്ടിച്ച് കിട്ടിയ 1231 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നീറിക്കോട് സ്വദേശി സിറാജുദീൻ്റെ മകൾ എട്ടാം ക്ലാസുകാരി ആയിഷയും തൻ്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകി. ആയിഷ കുടുക്ക പൊട്ടിക്കാതെ ഏൽപ്പിക്കുകയായിരുന്നു.മന്ത്രി പി. രാജീവിന്റെ കളമശേരിയിലെ ഓഫീസിൽ ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന്റെ സാന്നിധ്യത്തിൽ സഹായം ഏറ്റുവാങ്ങി. അതുപോലെ തന്നെ മരണപ്പെട്ട മുൻ സൈനികന്‍റെ മകളായ പത്തനംതിട്ട വലഞ്ചുഴി സ്വദേശിനി ശ്രേയ ശ്രീരാജ് തന്‍റെ രണ്ട് ഗ്രാം വരുന്ന സ്വർണ്ണ കമ്മൽ വിറ്റു കിട്ടിയ 12,000 രൂപ സംഭവനയായി നൽകിയപ്പോൾ പിഞ്ചു ബാല്യം പക്വതയിലേക്കെത്തിയ മനോഹര കാഴ്‌ച നമുക്ക് കാണാൻ കഴിഞ്ഞു. പത്തനംതിട്ട അമൃത വിദ്യാലയത്തിലെ ശ്രേയയും കോഴഞ്ചേരി മുളമൂട്ടിൽ സെൻട്രൽ സ്‌കൂളിലെ അനേയയും നമ്മുടെ മുന്നിൽ വലിയ മാതൃകകളാവുകയാണ്. സീഷോ൪ ഗ്രൂപ്പിൽ നിന്ന് മുഹമ്മദ് അലി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ട്രാവ൯കൂ൪ കൊച്ചി൯ കെമിക്കൽസ് 20 ലക്ഷം രൂപ നൽകി. യൂട്യൂബ൪മാരായ ജിസ്മയും വിമലും 2 ലക്ഷം രൂപ നൽകി. തൃക്കാക്കര സഹകരണ ആശുപത്രി 10 ലക്ഷം രൂപയും പള്ളുരുത്തി സഹകരണ ബാങ്ക് 10 ലക്ഷം രൂപയുമാണ് സംഭാവന നൽകിയത്. കൊച്ചി൯ കാ൯സ൪ സെന്റ൪ ഒരു ലക്ഷം രൂപ നൽകി. വട്ടപ്പറമ്പ് വെളിയത്ത് വീട്ടിൽ രഞ്ജിത്ത് രാജ൯ ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page