കാസര്‍കോട്: നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിന് അശാസ്ത്രീയമായി കുന്നിടിക്കുന്നതും ടണ്‍ കണക്കിനു കല്ലും മണ്ണും നീക്കം ചെയ്യുന്നതും തടയണമെന്നു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളിലത് ആശങ്ക ഉയര്‍ത്തുന്നു.
വെള്ളരിക്കുണ്ട് വടക്കാംകുന്നു മലനിരകളിലെ അനധികൃത ഖനന കമ്പനികളും ക്രഷറുകളും മറ്റൊരു ഉരുള്‍ പൊട്ടല്‍ ദുരന്തത്തിനു വഴിയൊരുക്കാന്‍ പോവുകയാണെന്നു ജനങ്ങള്‍ ഭയപ്പെടുന്നുണ്ടെന്നു യോഗം ജില്ലാ അധികൃതരെ ഓര്‍മ്മിപ്പിച്ചു. സോണി സെബാസ്റ്റിയന്‍, പി.കെ ഫൈസല്‍, കെ.പി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, രമേശന്‍, കരുണ്‍താപ്പ, മീനാക്ഷി ബാലകൃഷ്ണന്‍, പി.വി സുരേഷ്, സോമശേഖര ഷേണി, സുന്ദര ആരിക്കാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
