മംഗളൂരു: സകലേഷ്പൂര-സുബ്രഹ്‌മണ്യ പാതയിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ബംഗളൂരു-മംഗളൂരു സെക്ടറിലെ എല്ലാ സര്‍വീസുകളും ഓഗസ്റ്റ് 4 വരെ റദ്ദാക്കി. കാബിന്‍ ഭിത്തി നിര്‍മിക്കുകയും അതിനു പിന്നില്‍ പാറക്കല്ലുകളും മണല്‍ച്ചാക്കുകളും ഉപയോഗിച്ച് ആവശ്യമായ ചരിവ് രൂപപ്പെടുത്തുകയും ചെയ്യുകയാണ് ഇപ്പോള്‍. മൊത്തം 430 ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പകല്‍ ഷിഫ്റ്റില്‍ 200 പേര്‍, രാത്രി ഷിഫ്റ്റില്‍ 120 പേര്‍, സ്റ്റാന്‍ഡ്ബൈയില്‍ 110 പേര്‍ എന്നിങ്ങനെയാണ് തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നു. അവരുടെ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍: ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 3 വരെയുള്ള കെഎസ്ആര്‍ ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ്, കണ്ണൂര്‍-കെഎസ്ആര്‍ ബെംഗളൂരു എക്സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍-വിജയപുര സ്‌പെഷ്യ എക്‌സ്പ്രസ്, വിജയപുര-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്, ബംഗളൂരു-മുരുഡേശ്വര് എക്സ്പ്രസ്, മുര്‍ദേശ്വര്‍-ബെംഗളൂരു എക്സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു-കാര്‍വാര്‍ സ്‌പെഷല്‍ എക്‌സ്പ്രസ്, കാര്‍വാര്‍-കെഎസ്ആര്‍ ബെംഗളൂരു എക്സ്പ്രസ്, മംഗളൂരു ജംഗ്ഷന്‍-യശ്വന്ത്പൂര്‍ ജംഗ്ഷന്‍ എക്‌സ്പ്രസ്, യശ്വന്ത്പൂര്‍ ജംഗ്ഷന്‍-കാര്‍വാര്‍ എക്‌സ്പ്രസ്, കാര്‍വാര്‍-യശ്വന്ത്പൂര്‍ ജംഗ്ഷന്‍ എക്‌സ്പ്രസ്.







