നാടക സംവിധായകൻ ഇയ്യക്കാട്ടെ രവീന്ദ്ര വാര്യർ അന്തരിച്ചു

കാസർകോട്: നാടക സംവിധായകനും നടനുമായിരുന്ന ഈയ്യക്കാട്ടെ മേക്കണക്കിൽ രവീന്ദ്ര വാര്യർ(56) അന്തരിച്ചു. തൃക്കരിപ്പൂർ പോളിടെക്നിക് ജീവനക്കാരനാണ്. ക്ഷീര കർഷകൻ കൂടിയായിരുന്നു. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പരേതരായ ടി.വി. മാധവവാര്യരുടെയും കമലാക്ഷി വാരസ്യാരുടെയും മകനാണ്. ഭാര്യ: ലതാകുമാരി. കെ. മക്കൾ: അമ്പിളി. കെ ( നഴ്സ്), ദിവ്യ.കെ ( നഴ്സ് ജില്ലാആയുർവേദ ആശുപത്രി, കൽപ്പറ്റ). മരുമക്കൾ: മോഹൻരാജ് മേക്കണക്കിൽ(അബുദാബി), പ്രവീൺ കുമാർ പുത്തൻപുരയ്ക്കൽ (തെറാപിസ്റ്റ് ശ്രീകണ്ഠപുരം). സഹോദരങ്ങൾ: എം.മാധവവാര്യർ(പിലിക്കോട്), എം. ശ്രീധര വാര്യർ (കൊടവലം), എം. ജയലക്ഷ്മി(കൊടവലം), പരേതനായ എം. നാരായണ വാര്യർ ( മുഴക്കോം). സംസ്കാരം തിങ്കൾ രാവിലെ 11ന് ഉദിനൂർ വാതകശ്മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page