റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ട്; ട്രെയിന്‍ വരുന്നതുകണ്ട നവദമ്പതികള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി; പിന്നീട് സംഭവിച്ചത്

റെയില്‍വേ പാലത്തിന് മുകളില്‍ വച്ച് ഫോട്ടോ ഷൂട്ട് നടത്തിയ നവദമ്പതികള്‍ ട്രെയിന്‍ എത്തിയപ്പോള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി. രാജസ്ഥാനിലെ പാലിയ്ക്ക് സമീപം ജോഗ്മണ്ടിയിലാണ് സംഭവം. ഗോറാം ഘട്ട് റെയില്‍വേ പാലത്തില്‍ നിന്നാണ് ഇരുവരും താഴേക്ക് എടുത്തു ചാടിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹരിമാലി സ്വദേശികളായ രാഹുല്‍ മേവാഡയും (22), ഭാര്യ ജാന്‍വിയുമാണ് (20) റെയില്‍വേ പാലത്തില്‍ കയറി ഫോട്ടോ ഷൂട്ട്  നടത്തിയത്. ഈ സമയത്ത് പാസഞ്ചര്‍ ട്രെയിന്‍ വരുന്നുണ്ടായിരുന്നു. ട്രെയിന്‍ പതുക്കെയാണ് വന്നതെങ്കിലും അടുത്തെത്തിപ്പോള്‍ മാത്രമാണ് ദമ്പതികള്‍ അറിഞ്ഞത്. പേടിച്ച ഇരുവരും താഴേക്കു ചാടുകയായിരുന്നു. 90 അടി താഴ്ചയിലേക്കാണ് ഇരുവരും ചാടിയത്. സംഭവം കണ്ട
ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഗാര്‍ഡിന്റെ സഹായത്തോടെ പാലത്തില്‍ നിന്നും താഴേക്ക് ചാടിയ ഇരുവരെയും രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ ട്രെയിനില്‍ തന്നെ ഫുലാദ് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അവിടെനിന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ജാന്‍വിയെ പാലിയിലെ ആശുപത്രിയിലും രാഹുലിനെ ജോധ്പുരിലെ എയിംസിലും പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
Scroll to top

You cannot copy content of this page