കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയും ഉള്ളാള്‍ സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ജുലൈ 14ന് സഅദിയ്യയില്‍ നടക്കും. രാവിലെ 10ന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ ആധ്യക്ഷതയില്‍ കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഖത്മുല്‍ ഖുര്‍ആന്‍, തഹ്ലീല്‍, ഉദ്‌ബോധനം, സമൂഹ പ്രാര്‍ത്ഥന എന്നീ പരിപാടികള്‍ നടക്കും. കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് അത്താഹുല്ല തങ്ങള്‍ ഉദ്യാപുരം, സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ശാഫി തങ്ങള്‍ ബാഅലവി, സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ഹിബത്തുല്ല അല്‍ ബുഖാരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മാഹിന്‍ ഹാജി കല്ലട്ര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ റഷീദ് സഅദി, അബ്ദുറഹ്‌മാന്‍ അഹ്സനി, ജമാല്‍ സഖാഫി ആദൂര്‍ സംബന്ധിക്കും.