കാസര്‍കോട്: കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനു അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി. ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും റോഡിന്റെ ഇരുവശത്തേക്കും നടന്നു പോകുന്നതിനു സൗകര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനം സ്വീകരിച്ച ശേഷമാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് നിവേദനം നല്‍കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ്, ജനകീയ സമിതി ഭാരവാഹികളായ മൊയ്തു കുണിയ, ഹമീദ് കുണിയ, കെ.എം.എ ഹമീദ്, റാഷിദ് വി, ഹാരിസ് എം.കെ എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.