കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജൂലൈ 13ന് നടക്കും. കാസര്‍കോട് ജീവാസ് മാനസ് ഓഡിറ്റോറിയത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി. നാരായണന്റെ അധ്യക്ഷതയില്‍ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. എം.വി ശ്രീദാസ്, പി.പി മഹേഷ്, ഇ.വി പ്രദീപന്‍, വി. ഉണ്ണികൃഷ്ണന്‍, ടി. ഉത്തംദാസ്, എ.പി സുരേഷ്, എം.വി പ്രകാശന്‍, സുരേഷ് മുരുക്കോളി സംസാരിക്കും. ജില്ലാ പ്രസിഡണ്ട് പി. അജിത്കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി പി. ബിജോയ് ഉദ്ഘാടനം ചെയ്യും. കെ.പി.വി രാജീവന്‍, രമേശന്‍ വെള്ളാറ, എം. സുനില്‍കുമാര്‍, സിബിതോമസ്, എം. സദാശിവന്‍, രാജ്കുമാര്‍ ബി, സി.ആര്‍ ബിജു, പി. രവീന്ദ്രന്‍, സുഭാഷ് ചന്ദ്രന്‍ വി.ടി, മഹേന്ദ്രന്‍ എം, രതീശന്‍ കെ.കെ, കെ. അജിത പ്രസംഗിക്കും
