കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ നവീകരണത്തിനു തുടക്കം കുറിച്ചു.
നാലു പതിറ്റാണ്ടു പഴക്കമുള്ള സ്‌കൂള്‍ മതില്‍ പുനര്‍നിര്‍മ്മിക്കുന്നതിനും മൊഗ്രാലിലെ ഫുട്‌ബോള്‍ ആചാര്യന്‍ കുത്തിരിപ്പു മുഹമ്മദിന്റെ പേരും ഫോട്ടോയും അടങ്ങുന്ന കമാനം നിര്‍മ്മിക്കുന്നതിനും ആണ് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചത്. ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദിഖ്, വാര്‍ഡു മെമ്പറും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ട്രഷററുമായ റിയാസ് എന്നിവരുടെ നിരന്തര സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് സ്‌കൂള്‍ ഗ്രൗണ്ട് നവീകരണ പദ്ധതി ആവിഷ്‌കരിച്ചത്.