കാസര്‍കോട്: പാണത്തൂര്‍ സ്വദേശി എറണാകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
പാണത്തൂര്‍ ചിറംകടവ് സ്വദേശിയും അമ്പലത്തറ ഏഴാംമൈലില്‍ താമസക്കാരനുമായ പൊങ്കാനം കബീര്‍ (47) ആണ് മരിച്ചത്. മുന്‍പ്രവാസിയായ കബീര്‍ ജോലി ആവശ്യാര്‍ഥം എറണാകുളത്താണ് താമസം. വ്യാഴാഴ്ച രാവിലെയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ച യുവാവ് അടുത്തിടെ നാട്ടില്‍ തിരിച്ചെത്തി എറണാകുളത്ത് ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സമീറ. മക്കള്‍: അസ്മിന, ശര്‍മിന, ഫാത്തിമത്ത്, കന്‍സ. സഹോദരങ്ങള്‍: ഇബ്രാഹിം, അഷറഫ്, സത്താര്‍, ജബ്ബാര്‍, റസിയ.
