കാസര്‍കോട്: കേരള പ്രവാസി സംഘം ബേഡകം ഏരിയാ പ്രസിഡണ്ടും കൊളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വി.കെ രാഘവന്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡണ്ട് കൂടിയായ വി.കെ രാഘവന്‍ വലിയ സുഹൃദ്ബന്ധത്തിന് ഉടമയാണ്. ഉദുമയിലെ സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബുധനാഴ്ച വീട്ടിലെത്തിച്ച് സംസ്‌കരിക്കും. ഭാര്യ: രേണുക(ആര്‍.ടി.ഒ ഓഫീസ് ജീവനക്കാരി, കാസര്‍കോട്). മക്കള്‍: നിതിന്‍ രാജ്, ജിതിന്‍ രാജ്. സഹോദരങ്ങള്‍: സുഭദ്ര, ഉത്തര, വി.കെ രാമചന്ദ്രന്‍, പരേതരായ അഡ്വ. ബൈജുരാജ്, ധര്‍മ്മപാലന്‍, ശ്യാമള.
