കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൊവ്വല്‍ സ്വദേശിയും നേരത്തെ രണ്ട് പോക്സോ കേസുകളില്‍ പ്രതിയുമായ സാദിഖി(24)നെയാണ് ആദൂര്‍ എസ്.ഐ വിനോദും സംഘവും അറസ്റ്റ് ചെയ്തത്. വിശദമായ മൊഴിയെടുത്ത ശേഷം പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മയക്കുമരുന്ന് നല്‍കിയാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്നതിനാണ് വീട്ടില്‍ പരിശോധന നടത്തുന്നത്. ബൈക്കും കണ്ടെടുക്കാനുണ്ട്. ചെങ്കള പഞ്ചായത്ത് പരിധിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 20 കാരനാണ് സാദിഖിന്റെ പീഡനത്തിന് ഇരയായത്.
