കാസര്‍കോട്: മംഗല്‍പ്പാടി, പഞ്ചായത്തിലെ ഉപ്പള, മുസോടിയില്‍ കടല്‍ക്ഷോഭം രൂക്ഷം. ഒരു വീട് തകര്‍ന്നു. അഞ്ചു വീടുകള്‍ ഭീഷണിയില്‍; നിരവധി തെങ്ങുകള്‍ കടപുഴകി. ദിവസങ്ങളായി തുടരുന്ന കടല്‍ക്ഷോഭത്തിലാണ് നാശം ഉണ്ടായത്. മുസോടിയിലെ മൂസയുടെ വീടാണ് തകര്‍ന്നത്. ആസ്യുമ്മ, താഹിറ, അലിക്കുഞ്ഞി, മുഹമ്മദ്, ഇസ്മയില്‍ എന്നിവരുടെ വീടുകളാണ് അക്രമണ ഭീഷണി നേരിടുന്നത്. വിവരമറിഞ്ഞ് ഫിഷറീസ് വകുപ്പ് അധികൃതരും വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു. കടലാക്രമണ ഭീഷണി നേരിടുന്ന വീട്ടുകാരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
