കാസര്‍കോട്: വാഹനാപകടത്തെ തുടര്‍ന്ന് നാലുമാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. വെസ്റ്റ് എളേരി, പുന്നക്കുന്ന്, ചോനാട്ടെ പരേതനായ കൈക്കളന്റെ മകന്‍ സി കെ രാജന്‍(61) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് രാജന്റെ ജീവിതം തകര്‍ത്ത വാഹനാപകടം ഉണ്ടായത്. രാജന്‍ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷ, ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം ഉണ്ടായത്.