ന്യൂഡെല്‍ഹി: യു.പി.യിലെ ഹത്രാസില്‍ പ്രാര്‍ത്ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങി. ഇയാളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ജുലൈ രണ്ടിനായിരുന്നു അപകടം. നേരത്തെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം മധുകര്‍ ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചതോടെയാണ് ഇയാള്‍ ഡല്‍ഹിയില്‍ കീഴടങ്ങിയത്. അതേ സമയം പ്രാര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്‍കിയ നാരായണ്‍ സകര്‍ വിശ്വഹരി ഭോലെ ബാബ ഒളിവിലാണ്.
