കാസര്‍കോട്: എസ്.ഐ, ഇന്‍സ്‌പെക്ടര്‍ സ്ഥലം മാറ്റത്തിന് പിന്നാലെ ഡിവൈ.എസ്.പി അഡി.എസ്.പി തലത്തിലും സ്ഥാന ചലനം. കാസര്‍കോട് ജില്ലാ അഡി.എസ്.പിയായി പി. ബാലകൃഷ്ണന്‍ നായരെ നിയമിച്ചു. കാസര്‍കോട്, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പിയായി നേരത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കുന്ന് സ്വദേശിയാണ് ബാലകൃഷ്ണന്‍ നായര്‍.
കാസര്‍കോട് ഡിവൈ.എസ്.പിയായി ബി.കെ സുനില്‍ കുമാറിനെ നിയമിച്ചു. ബേക്കലില്‍ വി.വി മനോജിനെയും ഹൊസ്ദുര്‍ഗില്‍ ബാബു പെരിങ്ങോത്തിനെയും നിയമിച്ചു. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായി എം. സുനില്‍ കുമാറിനെയും ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയായി ടി. ഉത്തംദാസിനെയും എസ്.എം.എസില്‍ കെ. പ്രേംസദനെയും നിയമിച്ചു. കാസര്‍കോട് സ്‌റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി മധുസൂദനന്‍ നായരെയും മാറ്റി നിയമിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് മേധാവിയായി പ്രജീഷ് തോട്ടത്തിനെയും നിയമിച്ചു.
