കാസര്‍കോട്: കാപ്പ ചട്ടം ലംഘിച്ച് നാട്ടില്‍ തിരിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുപ്രസിദ്ധ ക്രിമിനലും കൂട്ടാളിയും അറസ്റ്റില്‍. രണ്ട് പേരെ തെരയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം, ബേരിഗെയിലാണ് സംഭവം. കടമ്പാര്‍, മൊറത്തണ, കജക്കോടി, ഹൗസിലെ മുഹമ്മദ് അസ്‌കര്‍(29), മൊറത്തണ തച്ചിറപ്പദവ് ഹൗസിലെ മുഹമ്മദ് ഹുസൈന്‍ (29) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. രാജീവും സംഘവും അറസ്റ്റ് ചെയ്തത്. മൊറത്തണയിലെ വിജനമായ സ്ഥലത്തെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ.മാരായ നിഖില്‍, സുമേഷ് രാജ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായി കവര്‍ച്ച, വധശ്രമം തുടങ്ങി പത്തിലേറെ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് അസ്്കര്‍. ഇത് കണക്കിലെടുത്ത് മഞ്ചേശ്വരം പൊലീസ് മുഹമ്മദ് അസ്‌കറിനെതിരെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടു കടത്തിയിരുന്നു. ഇത് ലംഘിച്ച് നാട്ടിലെത്തിയ മുഹമ്മദ് അസ്‌കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം ബേരിഗെയിലെ അബൂബക്കറിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
