കാസര്‍കോട്: തുറമുഖ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മണല്‍കടവ് ഓഫീസില്‍ കവര്‍ച്ചാ ശ്രമം. ഷിറിയ പുഴയിലെ ആരിക്കാടിയില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് ഓഫീസിലാണ് ഞായറാഴ്ച രാത്രി കവര്‍ച്ചാശ്രമം നടന്നത്. ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ക്ക് ഒന്നും കൈക്കലാക്കാന്‍ കഴിഞ്ഞില്ല. ലാപ്‌ടോപ്, പ്രിന്റര്‍, രേഖകള്‍ എന്നിവയാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് കടവ് സൂപ്പര്‍വൈസര്‍ കെ.എം അബ്ബാസ് കുമ്പള പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
