കാമുനൊപ്പം ജീവിക്കുന്നതിന് നൊന്തു പ്രസവിച്ച മൂന്നു മക്കളെ പുഴയില്‍ മുക്കിക്കൊന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഔറയ്യയിലാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ഭര്‍ത്താവിന്റെ മരണ ശേഷം സഹോദരനൊപ്പമായിരുന്നു യുവതിയും മക്കളും താമസിച്ചിരുന്നത്. ഇതിനിടയില്‍ ഒരു യുവാവുമായി യുവതി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെങ്കിലും കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു കാമുകന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് യുവതി തന്റെ ഭര്‍ത്താവിലുള്ള നാലുമക്കളെയും ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മക്കളെയും കൂട്ടി ബംബാ നദിക്കരയിലെത്തി. തുടര്‍ന്ന് നാലുപേര്‍ക്കും ലഹരി നല്‍കി. രണ്ടു മക്കളെ പുഴയില്‍ മുക്കിക്കൊലപ്പെടുത്തിയ ശേഷം ഒന്നര വയസ്സുള്ള മൂന്നാമത്തെ കുട്ടിയെ നദിയിലേയ്ക്ക് വലിച്ചെറിഞ്ഞു. എട്ടുവയസ്സുള്ള മൂത്ത മകന്‍ മരണം അഭിനയിക്കുകയും പിന്നീട് ഓടി രക്ഷപ്പെടുകയും ചെയ്തു. മാതാവ് പിന്തുടര്‍ന്നപ്പോള്‍ പ്രദേശവാസിയായ ഒരാളാണ് കുട്ടിക്ക് രക്ഷകനായത്. ഇയാള്‍ അറിയിച്ചതു പ്രകാരമാണ് പൊലീസെത്തിയത്. ബറുവ സ്വദേശിയായ പ്രിയങ്കയെയും കൊലപാതകത്തിനു പ്രേരിപ്പിച്ച കാമുകന്‍ ആശിഷിനെയും അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു.