യാത്രനിരക്കിനെ ചൊല്ലി തര്‍ക്കം; വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസിന്റെ ഉപദേശം, ജീവനക്കാര്‍ക്ക് താക്കീത്

കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിനെച്ചൊല്ലി തര്‍ക്കം പതിവായതോടെ പ്രശ്നത്തില്‍ ഇടപെട്ട് പൊലീസ്. ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശവും ജീവനക്കാര്‍ക്കു താക്കീതും നല്‍കി. വെള്ളിയാഴ്ച രാവിലെ ആരിക്കാടിയിലാണ് സംഭവം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യബസ് വിദ്യാര്‍ത്ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തര്‍ക്കം ഉണ്ടായിരുന്നു. ഇന്ന് ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റിയെങ്കിലും യാത്രാ നിരക്കിനെ ചൊല്ലി തര്‍ക്കം ഉണ്ടായി. ഇത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. വിവരമറിഞ്ഞെത്തിയ കുമ്പള പൊലീസ് ബസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തി കയറ്റാവുന്നത്രയും യാത്രക്കാരെ കയറ്റണമെന്നും ഇല്ലാത്ത പക്ഷം നടപടിയെടുക്കുമെന്നു ജീവനക്കാര്‍ക്ക് താക്കീത് നല്‍കി.
ജീവനക്കാരോട് മാന്യമായി പെരുമാറാന്‍ ശ്രമിക്കണമെന്നും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ക്ക് പൊലീസ് നല്‍കിയ ഉപദേശം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page