കാസര്‍കോട്: വിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന മുന്‍ കള്ളുചെത്ത് തൊഴിലാളി മരിച്ചു.
മടിക്കൈ കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്ര സമീപം താമസിക്കുന്ന ബിനോയ് (46) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിഷം കഴിച്ച് അവശനായ ബിനോയിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മരണം. ഭാര്യ: സിന്ധു. ഏക മകന്‍ അഖില്‍.