മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന് ഭീഷണി; പാര്‍ട്ടിക്കെതിരെ എന്തും പറയാന്‍ പറ്റില്ലെന്ന് ആകാശ് തില്ലങ്കേരി

കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവായ മനുതോമസിന് ഭീഷണി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെയാണ് ഭീഷണി മുഴക്കിയത്.
പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചു പറയാന്‍ പറ്റില്ലെന്നു ബോധ്യപ്പെടുത്താന്‍ വലിയ സമയം വേണ്ട. കൂടെയുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല-ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിപിഎം നേതാവ് പി. ജയരാജിനെതിരെ മനുതോമസ് ഇന്നലെ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയായി ജയരാജനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തില്ലങ്കേരി ഭീഷണി മുഴക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page