കാസർകോട്: പിലിക്കോട് സ്വദേശിയായ ചുമട്ടുതൊഴിലാളി മംഗളൂരുവിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ പരേതനായ മാമുനി വെളുത്തമ്പുവിന്റെയും കപ്പണക്കാൽ ചിരിയുടെയും മകൻ കെ സജീവൻ (47) ആണ് മരിച്ചത്. ബീഡി കമ്പനിയിലെ ചുമട്ടു തൊഴിലാളിയായ സജീവൻ രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സജിത (നീലേശ്വരം). മക്കൾ: സാഗർ, പാർവണ (ഇരുവരും വിദ്യാർത്ഥികൾ ). സഹോദരങ്ങൾ: നളിനി, സതീശൻ( പിലിക്കോട് സർവീസ് സഹകരണ ബാങ്ക്), ശൈലജ, സജിത്ത്( ചുമട്ടുതൊഴിലാളി പടന്ന), നിഷാന്ത്. ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ എത്തിക്കും.