സര്‍വീസ് റോഡിലെ ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍, വെള്ളം ഒഴുകുന്നത് മൊഗ്രാല്‍ ടിവിഎസ് റോഡില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

കാസര്‍കോട്: പാതിവഴിയിലായ ഓവുചാല്‍ നിര്‍മ്മാണത്തിന്റ കെടുതി അനുഭവിക്കുന്നത് മൊഗ്രാല്‍ ടിവിഎസ് റോഡിലെ വിദ്യാര്‍ത്ഥികള്‍. മഴ കന ത്തതോടെയാണ് ദേശീയപാത സര്‍വീസ് റോഡിലെ ഓവുചാലില്‍ നിന്ന് വെള്ളം ടിവിഎസ് റോഡിലേക്ക് ഒഴുകുന്നത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമായി മാറിയത്.
സര്‍വീസ് റോഡിന് സമീപം ടിവിഎസ് ലിങ്ക് റോഡ് ഉള്ളതിനാല്‍ ഈ ഭാഗത്ത് ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഇരു ഭാഗങ്ങളില്‍ നിന്നും വരുന്ന മഴവെള്ളം ടിവിഎസ് റോഡിലേക്ക് ഒഴുകാന്‍ തുടങ്ങിയത്. റോഡില്‍ മുട്ടോളം വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ദുരിതമായി മാറിയെന്ന് ദേശീയ വേദി എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് അഷ്‌റഫ് സാഹിബ് പറയുന്നു. വിഷയത്തില്‍ നിര്‍മ്മാണ കമ്പനി അതികൃതരുടെ ഭാഗത്തു നിന്ന് അടിയന്തിര നടപടി വേണമെന്നാണാവശ്യം. അതിനിടെ ടിവിഎസ് ലിങ്ക് റോഡില്‍നിന്ന് സര്‍വീസ് റോഡിലേക്ക് കയറാനുള്ള പലക ദ്രവിച്ചു തകര്‍ന്നു കിടക്കുന്നതും വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page