കാസര്‍കോട്: യുവാവിനെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ചന്ദ്രന്റെയും ഭവാനിയുടെയും മകന്‍ വിനയചന്ദ്രന്‍ (38) ആണ് മരിച്ചത്. പരപ്പ പട്ടളം റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പരപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണകാരണം വ്യക്തമല്ല. ചുള്ളിക്കരയില്‍ കൊറിയര്‍ സര്‍വീസ് നടത്തിവരികയായിരുന്നു. ഭാര്യ: രേവതി(ദുബായ്). ഏക മകള്‍ ആത്മിക. സഹോദരന്‍ വിപിന്‍ ചന്ദ്രന്‍.
