കല്യോട്ട് ഇരട്ടക്കൊലക്കേസ്; കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെ നാലു നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

കാസര്‍കോട്: കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ സംബന്ധിച്ച നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡണ്ട്, രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, ടി.രാമകൃഷ്ണന്‍ എന്നിവരെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഇരട്ടക്കൊലക്കേസില്‍ പ്രതികയായ എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് അച്ചടക്ക നടപടി. പ്രമോദ് പെരിയയെ നേരത്തെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഡിസിസി പ്രസിഡണ്ട് പുറത്താക്കിയിരുന്നു.
വിവാദത്തെക്കുറിച്ച് കെപിസിസി സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാലുപേര്‍ക്കെതിരെയും നടപടിയെടുത്തതെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page